മാർച്ച് 29-ന് കാലിച്ചാമരത്ത് സീനിയർ കബഡി ഫെസ്റ്റ്: സംഘാടകസമിതിയായി രൂപീകരണയോഗം കയനി മോഹനൻ ഉദ്ഘാടനം ചെയ്തു
കരിന്തളം: ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 29 ന് രാവിലെ 10 മണി മുതൽ കാലിച്ചാമരത്ത് സീനിയർ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം കയനി മോഹനൻ ഉദ്ഘാടനം ചെയ്തു. വി വി റിനീവൻ അധ്യക്ഷനായി . പാറക്കോൽ രാജൻ, വരയിൽ രാജൻ, കെ സതീശൻ ഒ എം ബാലകൃഷ്ണൻ ,പി സുജിത്ത് കുമാർ,
വാസു കരിന്തളം, സി പുഷ്പൻ, സി രാമചന്ദ്രൻ ,ബി തമ്പാൻ എന്നിവർ സംസാരിച്ചു. നിരഞ്ജന രാജൻ സ്വാഗതം പറഞ്ഞു. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 12000 രൂപയും ട്രോഫിയും, 8000 രൂപയും ട്രോഫിയും നൽകും. കൂടുതൽ വിവരങ്ങൾക്ക് 99619 28268 ബന്ധപ്പെടുക. സംഘാടകസമിതി ഭാരവാഹികളായി
ചെയർമാൻ വരയിൽ രാജൻ.വൈസ് ചെയർമാൻമാർ
പി ലോജിത്ത്,പി ശാർങ്ങി,
എം ചന്ദ്രൻ,ഒ എം ബാലകൃഷ്ണൻ, കെ അനിത .
കൺവീനർ
പി സുജിത്ത് കുമാർ.
ജോയിന്റ് കൺവീനർമാർ
നിരഞ്ജന രാജൻ,മീനാക്ഷി സുരേശൻ,വിസ്മയ സുരേഷ്,കെ സതീശൻ,
വി വി റിനീവൻ.എന്നിവരെ തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
No comments