Breaking News

കെട്ടിടനിര്‍മ്മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ കബഡിതാരം മരണപ്പെട്ടു ചെറുവത്തൂർ കാരി മീന്‍കടവിലെ ഗണേശനാണ് (50) മരണപ്പെട്ടത്


ചെറുവത്തൂര്‍: കെട്ടിടനിര്‍മ്മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ കബഡിതാരം മരണപ്പെട്ടു.

ചെറുവത്തൂര്‍ കാരി മീന്‍കടവിലെ ഗണേശനാണ് (50) ഇന്നലെ രാത്രി ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍ മരണപ്പെട്ടത്. ഒരു വര്‍ഷം മുമ്പാണ് കെട്ടിട നിര്‍മ്മാണത്തിനിടയില്‍ ഗണേശന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 10.30 ഓടെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന ഗണേശന്റെ ജീവന്‍ രക്ഷിക്കുന്നതിനു നാടും കബഡി താരങ്ങളും ഒറ്റക്കെട്ടായിരുന്നു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം. സഹോദരങ്ങള്‍: കണ്ണന്‍, രോഹിണി, സാവിത്രി, പ്രഭാകരന്‍, പരേതരായ രാമചന്ദ്രന്‍, ഭാസ്‌ക്കരന്‍.

No comments