പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതീ ക്ഷേത്രം മൂവാണ്ട് കളിയാട്ടം ഫെബ്രുവരി 12 മുതൽ
കുന്നുംകൈ : പെരുമ്പട്ട താഴത്തിടം പാടാർക്കുളങ്ങര ഭഗവതീക്ഷേത്ര സന്നിധി മൂവാണ്ട് കളിയാട്ടത്തിനൊരുങ്ങി. ഫെബ്രുവരി 12 മുതൽ 16 വരെയാണ് കളിയാട്ടം. അഞ്ചുദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ പാടാർകുളങ്ങര ഭഗവതി, ചെർളത്ത് ഭഗവതി, പൂമാരുതൻ ദൈവം, വയനാട്ടു കുലവൻ, ചാമുണ്ഡേശ്വരി, വിഷ്ണുമൂർത്തി, പൊട്ടൻ ദൈവം എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും.
12നു വൈകിട്ട് 3 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി 7 ന് സാംസ്കാരിക സദസും
വിവിധ ക്ലബുകളുടെ കലാപരിപാടികളും അരങ്ങേറും.
13നു രാവിലെ 9 ന് കമ്പല്ലൂർ ഭഗവതീക്ഷേത്രത്തിൽനിന്നും ദീപവും തിരിയും എഴുന്നള്ളിക്കൽ ചടങ്ങ് . രാവിലെ 10 ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ തിടങ്ങൽ. രാത്രി 8 ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടവും 9ന് പൂമാരുതൻ തെയ്യത്തിന്റെ തട്ടും വെള്ളാട്ടവും.
14 ന് പുലർച്ചെ പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്. രാവിലെ 9 ന് വയനാട്ടു കുലവൻ തെയ്യം പുറപ്പാട്. തുടർന്ന് വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. വൈകിട്ട് 7 ന് തിരുമുൽക്കാഴ്ച.
15ന് രാവിലെ 9 മുതൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി 9ന് മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേള നടക്കും.
സമാപന ദിവസമായ 16 ന് രാവിലെ 9 മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 ന് വിഷ്ണുമൂർത്തി തെയ്യത്തിന്റെ പ്രസിദ്ധമായ പെരുമ്പട്ട ജുമാമസ്‌ജിദ് സന്ദർശനം. വൈകിട്ട് 4 ന് പാടാർക്കുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരും. കളിയാട്ടത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
No comments