Breaking News

പൂതങ്ങാനം രക്തസാക്ഷി സ്മരണ പുതുക്കി നാട് ഉദയപുരത്ത് അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു


രാജപുരം : പൂതങ്ങാനം രക്തസാക്ഷികളായ ആനക്കല്ല് ഗോവിന്ദന്റെയും കോടോത്തെ തങ്കപ്പന്റെയും 44-ാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ കോടോം തങ്കപ്പൻ രക്തസാക്ഷി മണ്ഡപത്തിൽ ടി കോരൻ പതാക ഉയർത്തി. പി ശ്രീജ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, ഷാലു മാത്യു, ഏരിയ കമ്മിറ്റി അംഗം പി വി ശ്രീലത എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു.ആനക്കല്ല് ഗോവിന്ദൻ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു പതാക ഉയർത്തി. സി പി സവിത അധ്യക്ഷയായി. പി ദാമോദരൻ, പി ഗംഗാധരൻ, എച്ച് നാഗേഷ്, യു ഉണ്ണികൃഷ്ണൻ, ടി പി വന്ദന, ടിറ്റിമോൾ കെ ജുലി, പി അപ്പകുഞ്ഞി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി ബാബുരാജ് സ്വാഗതം പറഞ്ഞു. വൈകിട്ട് ഉദയപുരത്ത് അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. പി വി ശിലത അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം ക്ലാവ് കൃഷ്ണൻ, ഏരിയാ സെക്രട്ടറി പി ജി മോഹനൻ, ടി കോരൻ, പി ദാമോദരൻ, രജനി കൃഷ്ണൻ, സച്ചിൻ ഗോപു, കെ സന്ധ്യ എന്നിവർ സംസാരിച്ചു. പി ഗോവിന്ദൻ സ്വാഗതം പറഞ്ഞു.

No comments