Breaking News

മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ആദരവിന്റെ വേദിയായി


പാണത്തൂർ : കളിയാട്ടം നടക്കുന്ന പാണത്തൂർ  മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സമൂഹത്തിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ നായർ ഒരുക്കിയ ആദരവ് ചടങ്ങിൽ തന്ത്രി വര്യനും, പ്രമുഖ ജ്യോതിഷ പണ്ഡിതനും, പെരിയ ഗോകുലം ഗോശാലയുടെ അധികാരിയുമായ ശ്രീ വിഷ്ണു ഗബ്ബാർ ആണ് ആദരവ് നൽകിയത്. യുവ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ, അഞ്ച് വർഷമായി ക്ഷേത്രത്തിൽ അന്നദാന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന  സേവാഭാരതി പനത്തടി, ആറുവർഷമായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി ഭക്ഷണം പാകം ചെയ്യുന്ന രാമചന്ദ്ര വാര്യർ, പ്രമുഖ നൃത്ത അധ്യാപിക വിലാസിനി ടീച്ചർ, ഫ്ലൂട്ട് കലാകാരൻ കുഞ്ഞമ്പു തീർത്തങ്കര, വർഷങ്ങളായി ക്ഷേത്രത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന തോമസ് ചാലക്കുടി, മാധവി എന്നിവരെയാണ് ആദരിച്ചത്. ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു

No comments