Breaking News

ബൈക്ക് തട്ടിയത് ചോദ്യം ചെയ്തതിന് കല്ലുകൊണ്ട് കുത്തിപരിക്കേൽപ്പിച്ചു ; ബളാൽ സ്വദേശികൾക്കെതിരെ കേസ്


പരപ്പ : റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് കണ്ണിനും മുഖത്തും കുത്തിപരിക്കേൽപ്പിച്ചു. ബളാൽ കുഴിങ്ങാട് സ്വദേശി  കെ.കെ.നാരായണൻ (42)നെയാണ് രണ്ടംഗസംഘം അക്രമിച്ചത്. സംഭവത്തിൽ ബളാലിലെ ജിതിൻ, അഭിജിത്ത് എന്നിവർക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം രണ്ടരയോടെ അരീക്കര റോഡരികിൽ നിൽക്കുകയായിരുന്ന നാരായണനെ പ്രതികൾ ഓടിച്ചുവന്ന ബൈക്കിടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരും നാരായണനെ തടഞ്ഞുനിർത്തി കൈകൊണ്ട് അടിക്കുകയും കല്ലുകൊണ്ട് കണ്ണിനും മുഖത്തും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ് 


No comments