Breaking News

കാർഷിക, പാർപ്പിടം, പശ്ചാത്തല മേഖലയിലും ഊന്നൽ നൽകി കിനാനൂർ-കരിന്തളം വികസന സെമിനാർ


കരിന്തളം: കാർഷിക മേഖലയിൽ 2 കോടിയിലധികം രൂ പയും പാർപ്പിട മേഖലയിൽ 4 കോടിയിലധികം രൂപയും  അടിസ്ഥാന സൗകര്യ മേഖലയ്ക്കും റോഡ് വികസനത്തിനും 5 കോടിയിലധികം രൂപയും നീക്കി വെച്ച് കിനാനൂർ-കരിന്തളം വികസനസെമിനാർ. കരട് പദ്ധതിയാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്. വികസന സെമിനാർ ജില്ല പഞ്ചായത്ത് പൊതുമരാമ ത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെ യർപേഴ്സൺ ഒക്ലാവ് കൃഷ് ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വ ഹിച്ചു. ഗ്രാമ പഞ്ചായത്ത് വി കസന സ്റ്റാന്റിംഗ് കമ്മിറ്റി ച.യർപേഴ്സൺ എം. സുരേ ന്ദ്രൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കില കോർഡിനേറ്റർ അജ യൻ പനയാൽ മുഖ്യയാതിഥി യായ ജില്ല പഞ്ചായത്ത് ക്ഷേ മ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് ആ രോ ഗ്യ വിദ്യാഭ്യാ സ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറക്കോൽ രാജൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ. കെ.പി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേ ഴ്സൺ എൻ. ടി. ശ്യാമള, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത്ത് കുമാർ എ. പി, പഞ്ചായത്ത് മെമ്പർ മുഹമ്മദ് കെ നൗഷാ ദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ലക്ഷ്മണൻ, ഭാസ്കരൻ അടിയോടി, വി.സി.പദ്മനാഭൻ, യു വി മുഹമ്മദ് കുഞ്ഞി, രാഘവൻ കൂലേരി,നന്ദകുമാർ, എൻ. വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എവി സന്തോഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിൽ നന്ദി സെമിനാറിൽയും പറഞ്ഞു. വികസന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ വിവിധ വാർഡ്കളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

No comments