Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കുടുംബ സ്നേഹ സംഗമം സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കുടുംബ സ്നേഹ സംഗമം സംഘടിപ്പിച്ചു.

വ്യാപാര ഭവനിൽ വെച്ചു നടന്ന  പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മാണി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലേഖ പി.സി പദ്ധതി വിശദീകരണവും. പാലിയേറ്റീവ് നേഴ്സ് ജോമോൾ സജി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ജഗതീഷ്, ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ മുനീർ പി.കെ,  സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഫിലിപ്പ്,  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോയിച്ചൻ ജോസഫ് മച്ചിയാനിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനുപ്രസാദ് ടി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് തീർത്ഥംകര നന്ദിയും രേഖപ്പെടുത്തി. തുടർന്ന്  സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും അരങ്ങേറി

No comments