കൊന്നക്കാട് പി എച്ച് സി യോട് പഞ്ചായത്തിന്റെ അവഗണന ; സിപിഐ(എം) മാലോം ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കൊന്നക്കാട് : കൊന്നക്കാട് പി എച്ച് സി യോട് ബളാൽ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ സിപിഐ(എം) മാലോം ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐ(എം) എളേരി ഏരിയ കമ്മിറ്റി അംഗം ടിപി തമ്പാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
സിപിഐ(എം) മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ സ്വാഗതവും പത്താം വാർഡ് മെമ്പർ സനോജ് മാത്യു അധ്യക്ഷതയും മനോജ് കാട്ടാമ്പള്ളി, ബോണി പുല്ലാട്ട്,കൃഷ്ണൻ പടയങ്കല്ല്,കുഞ്ഞമ്പു പടയങ്കല്ല്,ജോജോ കാര്യോട്ട്ചാൽ, അരൂപ് സിസി,ശ്രീജിത്ത് കൊന്നക്കാട് എന്നിവർ സംസാരിച്ചു
No comments