Breaking News

രണ്ടാഴ്ച മുൻപ് മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി



കാസർകോട്: മകൻ തൂങ്ങി മരിച്ചതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണൻ നായർ (70) ആണ് ജീവനൊടുക്കിയത്.

ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെടുത്തത്. ബേഡകം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ജനുവരി 31ന് ബാലകൃഷ്ണൻ നായരുടെ മകൻ മണികണ്ഠനെ (47) അഡൂർ, പാണ്ടിവനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ബാലകൃഷ്ണൻ നായർ മാനസിക വിഷമത്തിലായിരുന്നുവത്രെ. ഇതേ തുടർന്നാണ് കിണറ്റിൽ ചാടി മരിച്ചതെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സാവിത്രിയാണ് ബാലകൃഷ്ണൻ നായരുടെ ഭാര്യ.

മറ്റു മക്കൾ: ശാന്തി, ജ്യോതി. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, രമ്യ. സഹോദരങ്ങൾ: ശ്യാമള, കസ്തൂരി, പരേതരായ ദാമോദരൻ നായർ, ലക്ഷ്മിഅമ്മ, ശാരദ, മാലിങ്കു നായർ, മുത്തുനായർ.

No comments