വാഴക്കോട് ശ്രീ വാഴക്കോടൻ തറവാട് നവീകരണ കളിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം ( 24 മുതൽ )
കാഞ്ഞങ്ങാട് : വാഴക്കോട് ശ്രീ വാഴക്കോടൻ തറവാട് നവീകരണ കലശാഭിഷേകത്തിനും, കളിയാട്ട മഹോത്സവവത്തിനും ഭക്തിനിർഭരമായ തുടക്കം. ഇന്ന് മുതൽ 27 വരെയാണ് വിവിധ പരിപാടികളോടെ ഉത്സവാഘോഷങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് കല്യാണത്ത് നിന്നും തറവാട് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ കലവറ ഘോഷയാത്ര നടന്നു.ഇന്ന് വൈകുന്നേരം അഞ്ചിന് ആചാര്യ വരവേൽപ്പ്.തുടർന്ന് മേൽമാട് സമർപ്പണം ഇരവിൽ ഐ കെ കേശവ തന്ത്രി നിർവഹിക്കും.നാളെ രാവിലെ മുതൽ വിവിധ പൂജാദി കർമ്മങ്ങൾ.ഉച്ചയ്ക്ക് 12 മണിക്ക് ആദരിക്കൽ ചടങ്ങ്.26 ന് രാവിലെ ആറുമണിക്ക് അരി ത്രാവൽ.രാത്രി തെയ്യം കൂടൽ,10 മണിക്ക് വിഷ്ണുമൂർത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും കുളിച്ചേറ്റം തുടർന്ന് അന്നദാനം.രാത്രി 12 മണിക്ക് കാർന്നോൻ തെയ്യത്തിന്റെ പുറപ്പാട്,പുലർച്ചെ രണ്ടുമണിക്ക് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്.
27 ന് രാവിലെ 11 മണിക്ക് രക്തചാമുണ്ഡി അമ്മയുടെ പുറപ്പാട് തുടർന്ന് അന്നദാനം.ഒരു മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡി അമ്മയുടെയും ഗുളികൻ തെയ്യത്തിന്റെയും പുറപ്പാട് ശേഷം വിളക്കിലരിയോടെ കളിയാട്ട മഹോത്സവങ്ങൾക്ക് പരിസമാപ്തിയാവും.
No comments