Breaking News

കാസർഗോഡ് വെച്ചു കാറിൽ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വർണ്ണവും പിടികൂടി


കാസർകോട്: കാറിൽ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വർണ്ണവും പിടികൂടി. മഹാരാഷ്ട്ര സ്വദേശികളും കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ താമസക്കാരനുമായ തുക്കാറാം, മേലാങ്കോട്ട് താമസിക്കുന്ന രോഹിത് എന്നിവരാണ് കസ്റ്റഡിയിലായത്. ഇരുവരെയും നോട്ടീസ് നൽകി വിട്ടയച്ചതായി സൂചന.

രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്വർണ്ണവും പണവും പിടികൂടിയത്. പൊലീസ് പണത്തിന്റെയും സ്വർണ്ണത്തിന്റെയും രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ കഴിഞ്ഞില്ലത്രെ. വിവരം എൻഫോഴ്സ്മെന്റിനെ അറിയിച്ചിട്ടുണ്ട്. സ്വർണ്ണവും പണവും കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് അനധികൃത പണക്കടത്തിനു സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

No comments