Breaking News

കരിന്തളം കയനിയിൽ അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ലോറികൾ പിടികൂടി


കരിന്തളം:അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി.രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് മൂന്നു ലോറികൾ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർ ഡി ഒ യുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച കരിന്തളം കയനിയിലെ ചെങ്കൽ പണയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 55 എ എൽ 4953 നമ്പർ ലോറിയാണ് പിടികൂടിയത്.ഇന്ന് വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്,മുഹമ്മദ് സിനാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെ എൽ 52 ആർ 2744 , കെ എൽ 14 വി 8652 നമ്പർ ലോറികൾ കൂടി പിടികൂടിയത്.പിടികൂടിയ ലോറികൾ കരിന്തളം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുവാൻ തന്നെയാണ് റവന്യൂ അധികൃതരുടെ തീരുമാനം.കാസർഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വില്ലേജ് ഓഫീസർ കൂടിയാണ് കരിന്തളം വില്ലേജ് ഓഫിസർ കെ രാധിക.ഇന്നാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്. ഇവർ നീലേശ്വരം സ്വദേശിയാണ്

No comments