കാസർകോട് ബേളയിൽ ബൊലോറയിലും ഓംനി വാനിലും കടത്തിക്കൊണ്ടു വന്ന 345 ലിറ്റർ ഗോവൻ നിർമ്മിത മദ്യം പിടികൂടി
കാസർകോട്: ബൊലോറയിലും ഓംനി വാനിലും കടത്തിക്കൊണ്ടു വന്ന 345 ലിറ്റർ ഗോവൻ നിർമ്മിത മദ്യം പിടികൂടി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും തിങ്കളാഴ്ച രാത്രി 12.15 മണിയോടെ ബേള, ദ്യോദ്യടുക്കത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
സംഭവത്തിൽ ദിലീപ് ഡിസൂസ, രാജേഷ്, കെ. ഹിതേഷ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾ എക്സൈസിനെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
തൊണ്ടിമുതലും രേഖകളും തുടർനടപടികൾക്കായി കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറി. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി രഞ്ജിത്ത്, മുഹമ്മദ് കബീർ, ആർ രമേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ, വി.മഞ്ജുനാഥൻ, മോഹന കുമാർ, വി.വി ഷിജിത്ത്, ടി.പി ധന്യ എന്നിവരും ഉണ്ടായിരുന്നു.
No comments