പനക്കൂൽ തറവാട് മൂവാണ്ട് കളിയാട്ട ഉത്സവം തുടങ്ങി അനുമോദനവും കലാപരിപാടികളും നടന്നു അനുമോദന സദസ്സ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു
നീലേശ്വരം : നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നമായ ഏറ്റവും കൂടുതൽ തറവാട്ടംഗങ്ങൾ ഉള്ളതുമായ ഉത്തര കേരളത്തിലെ പ്രധാന തറവാടുകളിൽ ഒന്നായ മടിക്കൈ കക്കാട്ട് പനക്കൂൽ തറവാട് എരിഞ്ഞിക്കാൽ ഭഗവതി ക്ഷേത്രം മൂന്നുവർഷത്തിൽ ഒരിക്കൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം തുടങ്ങി. ആദ്യ ദിവസം വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം,അനുമോദന സദസ്സ്, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദന സദസ്സ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത വിശിഷ്ടാതിഥിയായി. ചടങ്ങിൽ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പൂരക്കളി കലാകാരൻ പനക്കൂൽ കൃഷ്ണൻ മോനാച്ച, കുരുത്തോലയിൽ വിസ്മയങ്ങൾ തീർത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ പി അമ്പൂ പണ്ടാരത്തിൽ,ഡോക്യുമെൻ്ററി ഫിലിം അവാർഡ് ജേതാവ് സുജിത്ത് ബങ്കളം , ഡോ: രാഖാൽ എന്നിവരെയും ജനപ്രതിനിധികളെയും തറവാട് ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരി മ്പിൽ ഭാസ്കരൻ, കെ ബി ബിന്ദു,കക്കാട്ട് പുതിയ വീട് വിഷ്ണുമൂർത്തി ക്ഷേത്രം സെക്രട്ടറി ടി രാജൻ,അട്ടക്കാട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി എ വിനോദ്, കാനത്തിൽ തറവാട് സെക്രട്ടറി അശ്വിൻ,കക്കാട്ട് മഹാവിഷ്ണു ക്ഷേത്രം സേവാസമിതി സെക്രട്ടറി എം ബാലൻ കരിച്ചേരി , പനക്കൽ തറവാട് സെക്രട്ടറി പി സന്തോഷ് എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പി രാഘവൻ മാവുങ്കാൽ സ്വാഗതവും കൺവീനർ പി ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ദാമോദരൻ മോനാച്ചസംഘവും ചേർന്ന് കൃഷ്ണ കുചേല പുന: സമാഗമം ദൃശ്യാവിഷ്കാരവും, നാദക്കോട്ട് ഭഗവതി ക്ഷേത്രം വനിതാ പൂരക്കളി സംഘത്തിൻ്റെ വനിതാ പൂരക്കളി എന്നിവ അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എരിഞ്ഞിക്കാൽ ഭഗവതി,പരിവാര തെയ്യങ്ങളും അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകും. തുടർന്ന് ഏറെ ആകർഷകമായ താലപ്പൊലിയും കലശവും കൂടിയ എഴുന്നള്ളത്ത് നടക്കും.
No comments