Breaking News

കാസർഗോഡ് വിദ്യാനഗറിൽ കാറില്‍ കടത്തിയ 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍


കാസര്‍ഗോഡ് വിദ്യാനഗറിന് സമീപത്ത് നടത്തിയ പരിശോധനയില്‍ 49.15 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തോട് കല്ലുംകെട്ട കൊല്ലംകാനം സ്വദേശി മുഹമ്മദ് റഫീഖിനെയാണ് (39) പോലീസ് പിടികൂടിയത്. പ്രതി സഞ്ചരിച്ച ഷിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് മയക്കുമരുന്ന് പിടികൂടിയത്. എസ്.ഐ മൗഷാബിയുടെ നേതൃത്വത്തില്‍ ഗുരുരാജ്, ജെയിംസ് ഡാന്‍സാഫ്, നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭക്ത ഷൈവല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


No comments