Breaking News

കാട്ടുതീ പ്രതിരോധ ബോധവൽക്കരണ തദ്ദേശീയ ക്രിക്കറ്റ് ടൂർണമെന്റ് പനത്തടി പെരുതടിയിൽ നടന്നു


റാണിപുരം: കേരള വനം വന്യജീവി വകുപ്പ് കാസർഗോഡ് ഡിവിഷൻ, കാഞ്ഞങ്ങാട് റേഞ്ചിന്റെ നേതൃത്വത്തിൽ പനത്തടി പെരുതടി അംബേദ്കർ ഗ്രൗണ്ടിൽ കാട്ടുതീ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി തദ്ദേശീയ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. മത്സരങ്ങൾ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ രതീഷ് കെ ബി ഉദ്ഘാടനം ചെയ്തു. 8 ടീമുകൾ മത്സരിച്ചതിൽ ടീം ചാമുണ്ഡിക്കുന്ന് വിജയികളായി. കാഞ്ഞങ്ങാട് ഫോറസ്റ്റ് ടീം റണ്ണേഴ്സപ്പ് ആയി. സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ, രാജു എസ് എഫ് ഒ, മധുസൂദനൻ, സുരേന്ദ്രൻ എസ് എസ് ഓ, രാജു കെ എസ് എഫ് ഒ, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ കൈമാറി.

No comments