ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് 14, 15 തിയതികളിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ മൈതാനത്ത് നടക്കും
രാജപുരം: കാസർഗോഡ് ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ഫെബ്രവരി 14,15 ശനി ,ഞായർ ദിവസങ്ങളിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾമൈതാനത്ത് നടക്കും. സബ് ജൂനിയർ , ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ നിന്നും സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാനുള്ള ജില്ലാ ടീം അംഗങ്ങളെ തിരഞ്ഞെടുക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ടീമുകൾ 9446168599, 8078344700 എന്ന ഫോൺ നമ്പറിൽ 12 ന് വൈകിട്ട് 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണമെന്നും കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
No comments