Breaking News

ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാത്ഥിനി ഋതു ഗോപിനാഥിന് ചായ്യോത്തിന്റെ മണ്ണിൽ ഗംഭീര സ്വീകരണം


ചായ്യോത്തിന്റെ യശസ്സുയർത്തിയ ഋതു ഗോപിനാഥിന് ചുവന്ന പരവതാനി വിരിച്ച സ്വാഗതം.ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ചായ്യോത്ത് ജി എച്ച് എസ്സ് എസ്സിലെ NCC കേഡറ്റ് CSM ഋതു ഗോപിനാഥിന് പ്രൗഢഗംഭീരമായ സ്വീകരണം ഏർപ്പെടുത്തി. സ്കൂൾ പി ടി എ യും NCC യൂണിറ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. ചായ്യോം ബാങ്ക് പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്കൂളിലേക്ക് വരവേറ്റത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

പി ടി എ പ്രസിഡണ്ട് മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ  (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി), എം  ബിജുഎന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു.

No comments