Breaking News

കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം ; പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ (മാർച്ച് - 1 )


കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17, 18 ,19 തീയ്യതികളിൽ ക്ഷേത്രം തന്ത്രി കാളക്കാട്ടില്ലത്ത് മധുസുദനൻ തന്ത്രികളുടെ കാർമികത്വത്തിൽ പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുകയാണ്.ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തലയെടുക്കത്ത് വെച്ച് നടക്കുന്നു.ഓഫീസിൻ്റെ ഉദ്ഘാടനം ചോയ്യംങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രഘുനാഥൻ നിർവഹിക്കും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിക്കും.

No comments