Breaking News

എൻആർഇജി വർക്കേഴ്സ് യൂണിയൻ എളേരി ഏരിയ ജാഥ അരിമ്പയിൽ ജില്ലാ സെക്രട്ടറി ഗൗരി പനയാൽ ജാഥ ലീഡർ പി പി രവീന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിർദേശം ഉപേക്ഷിക്കുക, ബജറ്റ് വിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ്റെ എളേരി ഏരിയ കമ്മറ്റിയുടെ പി പി രവീന്ദ്രൻ ലീഡറും,പ്രസീത രാജൻ മാനേജരുമായ   പ്രചരണ ജാഥ അരിമ്പയിൽ യൂണിയൻ ജില്ലാ സെക്രട്ടറി 

ഗൗരി പനയാൽ ഉദ്ഘാടനം ചെയ്തു. കെ ജനാർദനൻ അധ്യക്ഷനായി. കെ പി നാരായണൻ, പി കെ മോഹനൻ, എൻ വി ശിവദാസൻ,പി പുഷ്പാകരൻ, ടി വി കുഞ്ഞപ്പൻ, കെ വി രവി,പി പി രവീന്ദ്രൻ,പ്രസീത രാജൻ, ജോൺ ബ്രിട്ടോ,  ടി പി മോഹനൻ എന്നിവർ സംസാരിച്ചു. ജാഥ ശനിയാഴ്ച വൈകിട്ട് നർക്കിലക്കാട് സമാപിക്കും.    

No comments