Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ അടുക്കളക്കണ്ടം നാട്ടക്കല്ല്കുന്ന് ഉന്നതിയിലേക്കുള്ള കുടിവെള്ള നവീകരണ പദ്ധതിയ്ക്ക് കല്ലിട്ടു


വെള്ളരിക്കുണ്ട് : പട്ടികവർഗ വികസന വകുപ്പിൻ്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ അടുക്കളക്കണ്ടം നാട്ടക്കല്ല്കുന്ന് ഉന്നതിയിലേക്കുള്ള കുടിവെള്ള നവീകരണ പദ്ധതിയ്ക്ക് കല്ലിട്ടു. കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പദ്ധതിക്ക് 15.10 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 700 മീറ്റർ ദൂരത്തിൽ 65 എംഎം ജിഐ പൈപ്പ് മാറ്റിയിടലും, വിവിധ ക്ലാസുകളിലായി 500 മീറ്റർ ദൂരത്തിൽ 63എംഎം പൈപ്പും, 100മീറ്റർ ദൂരത്തിൽ 20എംഎം പൈപ്പുമാണ് മാറ്റി സ്ഥാപിക്കുക. ഇതോടെ പമ്പിങ്ങ് ശൃംഖലയുടെ കാലപ്പഴക്കത്താൽ ജലവിതരണം നടത്തുന്നതിന് പ്രതിസന്ധി നേരിടുന്ന നാട്ടക്കൽകുന്ന് ഉന്നതിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് ശാശ്വത പരിഹാരമാകും. എം രാജഗോപാലൻ എംഎൽഎ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു അധ്യക്ഷനായി. വാട്ടർഅതോററ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി റിജു റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രൈവൽ ഡെവലപ്പ്മെന്റ് ഓഫീസർ ബി സി അയ്യപ്പൻ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം രോഹിണി, പഞ്ചായത്ത് അംഗം ഷീബ ഉണ്ണികൃഷ്ണൻ, എ അപ്പുക്കുട്ടൻ, കെ സി ലിജുമോൻ, മാത്യു വളയമ്പള്ളി എന്നിവർ സംസാരിച്ചു. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും പ്രമോട്ടർ ഷീജ മനോജ്‌ നന്ദിയും പറഞ്ഞു.    

No comments