Breaking News

ജെ സി ഡാനിയേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഏർപെടുത്തിയ എക്സലെൻസി പുരസ്കാരത്തിന് അർഹനായി ബിരിക്കുളം സ്വദേശിയായ ബിജു കൂടോൽ


തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ 126 ആം ജന്മദിനഘോഷത്തിന്റെ ഭാഗമായി ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപെടുത്തിയ എക്സലൻസി അവാർഡ് ബിരിക്കുളം കൂടോൽ സ്വദേശിയും അഭിനേതാവുമായ ബിജു കൂടോൽ കരസ്ഥമാക്കി. നാടകം, ഷോർട്ട് ഫിലിം, പൊതുപ്രവർത്തനം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനത്തനമാണ് അവാർഡ് കമ്മിറ്റി പരിഗണിച്ചത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സിനിമ നടൻ പ്രേം കുമാർ പുരസ്‌കാരം കൈമാറി. മുൻ സൈനികൻ കൂടിയായ ബിജു കൂടോൽ ഇപ്പോൾ കലാരംഗത്ത് സജീവമാണ്.

No comments