Breaking News

നാട്ടക്കല്ലിൽ നാട്ടുപെരുമ ഗോത്രവർദ്ധൻ സ്കീമിന്റെ ഭാഗമായി നാട്ടക്കല്ലിൽ 'നാട്ടുപെരുമെ' ഗോത്ര മഹോത്സവം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കേരള ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ വെസ്റ്റ് എളേരി നാട്ടക്കല്ല് എ എൽ പി സ്ക്കൂളിൽ ഗോത്രവർദ്ധൻ സ്കീമിന്റെ ഭാഗമായിട്ടുള്ള നാട്ടുപെരുമെ ഗോത്ര മഹോത്സവം സംഘടിപ്പിച്ചു. ഹൈക്കോടതി ജസ്റ്റിസ് സി പ്രദീപ്കുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സനു എസ് പണിക്കർ അധ്യക്ഷനായി. ജില്ലാ ജഡ്ജ് അനിൽ കെ ഭാസ്കർ സ്വാഗത ഭാഷണം നടത്തി. അവശരായ ഗോത്രജനങ്ങൾക്കുള്ള വീൽചെയർ തയ്യൽ മെഷീൻ എന്നിവയുടെ വിതരണം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് നിർവഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ. ലത,  ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ഉണ്ണികൃഷ്ണൻ, ഹോസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ ഗോപാലൻ നായർ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡണ്ട് പി നാരായണൻ,  പരപ്പ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ബിസി അയ്യപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

അഡീഷണൽ ഡിസ്റ്റിക് ജഡ്ജ് പി എം സുരേഷ് നന്ദി പറഞ്ഞു. ഗോത്ര നാടൻ കലാരൂപങ്ങളുടെ അവതരണം, മാജിക് ഷോ നാടൻ പാട്ട് എന്നിവ നടന്നു. തുടർന്ന് സെമിനാറും നിയമ ബോധവൽക്കരണ ക്ലാസും  നടന്നു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.



No comments