കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം ; പുന:പ്രതിഷ്ഠാ ബ്രഹ്‌മ കലശ മഹോത്സവം നറുക്കെടുപ്പ് കൂപ്പൺ ഉദ്ഘാടനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിത നിർവഹിച്ചു
കരിന്തളം: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമിച്ച വിഷ്ണുമൂർത്തി പള്ളിയറയുടെ പുന:പ്രതിഷ്ഠയും ബ്രഹ്‌മ കലശ മഹോത്സവവും കിഴക്കേ പടിപ്പുരയുടെ സമർപ്പണവും 2026 മാർച്ച് 17,18,19 തീയതികളിൽ നടക്കും. ഉത്സവാഘോഷങ്ങളുടെ ധനശേഖരണാർത്ഥം സംഘാടക സമിതി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് ക്ഷേത്ര സ്ഥാനികരുടെയും ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും മാതൃസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിത നിർവഹിച്ചു. ദിലീപ് നായർ തലയടുക്കം സമ്മാനക്കൂപ്പൺ ഏറ്റുവാങ്ങി.സംഘാടക സമിതി ജനറൽ കൺവീനർ എം പി പത്മനാഭൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പുതിയൂർ കുഞ്ഞിരാമൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ, കൺവീനർ കെ ഗംഗാധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി പവിത്രൻ കരിന്തളം, മാതൃസമിതി വൈസ് പ്രസിഡണ്ട് അനീഷ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.വി.ശശികുമാർ സ്വാഗതവും രവീന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.
No comments