Breaking News

42 വർഷം ജമാഅത്തെ ഇസ്ലാമിയെ കൊണ്ട് നടന്ന സിപിഎമ്മും സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും ഇപ്പോൾ മറവിരോഗം നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ..


42 വർഷം ജമാഅത്തെ ഇസ്ലാമിയെ കൊണ്ട് നടന്ന സിപിഎമ്മും സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും ഇപ്പോൾ മറവിരോഗം നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവരുടെ പിന്തുണയിൽ ഒട്ടേറെ തവണ തെരഞ്ഞെടുക്കപ്പെട്ടവരാണ് എം ബി ഗോവിന്ദനും പിണറായി 'വിജയനും ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും പാർട്ടി പത്രത്തിന്റെ എഡിറ്റോറിയലും ഗോവിന്ദന് അയച്ചുകൊടുക്കാം ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ 42 വർഷം മതനിരപേക്ഷ വാദികൾ ആയിരുന്ന ജമാഅത്തെ ഇസ്ലാമിയെ സിപിഎം പെട്ടെന്ന് വർഗീയവാദികളാക്കുകയാണ് ലീഗിന് വർഗീയത പോരാന്ന് പറഞ്ഞ് പിണങ്ങി പോയവരെ കക്ഷത്തിൽ വച്ചിരിക്കുന്നവർ യുഡിഎഫിനെ വർഗീയത പഠിപ്പിക്കേണ്ട കേരളത്തിൽ ജമാഅത്തെ മതരാഷ്ട്രവാദ നിലപാട് ഇല്ലെന്ന് അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും സതീശൻ പറഞ്ഞിരുന്നു    സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേരളം മുഴുവൻ നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു രക്തസാക്ഷികൾ ഉണ്ടാകുന്നത് അവർക്ക് ലോട്ടറി അടിച്ചത് പോലെയാണ് തിരുവനന്തപുരത്ത് വിഷ്ണുവിന്റെ പേരിൽ പിരിച്ച ഫണ്ട് കുടുംബത്തിന് നൽകിയില്ല ആ രക്തസാക്ഷിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു പാട്ടി കുടുംബങ്ങൾക്ക് പോലും വെറുക്കുന്ന നേതാക്കളാണ് ഇന്ന് സിപിഎമ്മിനുള്ള തെന്ന് വി ഡി സതീശൻ  പറഞ്ഞു. കാഞ്ഞങ്ങാട് സ്വീകരണ യോഗത്തിൽ യുഡിഎഫ്    മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു ജോസഫ് മുള്ളൻമട,ബഷീർ വള്ളിക്കോത്ത്, സി വിഭാവനൻ,പി വി സുരേഷ്,.     ജെറ്റോ ജോസഫ്, ബഷീർ ആറങ്ങാടി,എൻ എ ഖാലിദ്,എംപി ജാഫർ,മിനി ചന്ദ്രൻ,ബി പി പ്രദീപ്കുമാർ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, സി കെ റഹ്മത്തുള്ള,വി ഗോപി,കൂക്കൾ ബാലകൃഷ്ണൻ, ഹരീഷ് പിനായർ, വി കെ രവീന്ദ്രൻ സി മുഹമ്മദ് കുഞ്ഞി,എ ഹമീദ് ഹാജി,  നിസാം ഫലാഹ്,കെഎ സാലു തുടങ്ങിയവർ പ്രസംഗിച്ചു.

No comments