Breaking News

കെ.പി.എസ്.സി പ്രായപരിധി വർദ്ധന കാലിക പ്രസക്തം:ടി.വി. വിജയൻ മാസ്റ്റർ


കാസർഗോഡ്:കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതാൻ വിവിധ വിഭാഗങ്ങൾക്കുള്ള പ്രായപരിധി നാലു വർഷം വർദ്ധിപ്പിച്ച് 40,43,45 വയസു വരെ ഉയർത്തിയ സർക്കാർ നടപടി കാലിക പ്രസക്തവും,അഭിനന്ദനാർഹവുമാണെന്ന് കേരള കോൺഗ്രസ്(ബി)സംസ്ഥാന കമ്മിറി അംഗം ടി.വി.വിജയൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

      ഏറെക്കാലമായി ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിച്ചതിലൂടെ കൂടുതൽ മിടുക്കരായ ഉദ്യോഗാർഥികൾക്ക് മത്സര രംഗത്തേക്ക് വരുന്നതിന് വഴിയൊരുക്കുമെന്നും,നഷ്ടപ്പെട്ട അവസരങ്ങൾ തിരിച്ചു പിടിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments