കോടോത്ത് കണ്ടത്തുപുര ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ വിജയത്തിനായുള്ള ധനസമാഹരണനിധിയുടെ ഉദ്ഘാടന കർമ്മം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി ഉദ്ഘാടനം ചെയ്തു.
കോടോത്ത് കണ്ടത്തുപുര ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് രണ്ട് വർഷത്തിനുശേഷം നടത്താൻ തീരുമാനിച്ച ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ടിന്റെ വിജയത്തിനായുള്ള ധനസമാഹരണനിധിയുടെ ഉദ്ഘാടന കർമ്മം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വന്ദന ടി പി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ അജീഷ് പി എൻ ,കോടോത്ത് വേണുരാജ് അതിയാമ്പൂർ, രാജഗോപാലൻ മാസ്റ്റർ കാഞ്ഞങ്ങാട്, ടി കോരൻ കോടോത്ത്, കൃഷ്ണകുമാർ അയറോട്ട് ,കൃഷ്ണൻ പി ഒറവുംകുണ്ട് എന്നിവർ സംസാരിച്ചു.കേളു കെ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പി രമേശൻ സ്വാഗതവും ടി കെ നാരായണൻ നന്ദിയും പറഞ്ഞു.
No comments