Breaking News

പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് മലയോരത്തും കൂറ്റൻ ഫ്ലെക്സ്


കൊന്നക്കാട് : ഉറച്ച നിലപാടുകൾകൊണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഇടയിൽ ആവേശമായി മാറിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് മലയോരത്തും കൂറ്റൻ ഫ്ളക്സ് സ്ഥാപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ.. മതേതര കേരളത്തിന്റെ കാവലാൾ എന്ന തലക്കെട്ടോടെയുള്ള ഫ്ലെക്സ് സ്ഥാപിച്ചത്,മലയോര ഹൈവേയിൽ പറമ്പറോഡ് ജംഗ്ഷനിലാണ്.15 അടി ഉയരമുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡ് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ബളാൽ മണ്ഡലം എട്ടാം വാർഡ്‌(മൈക്കയം) കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താo വാർഡിലെയും പതിനൊന്നാം വാർഡിലെയും കോൺഗ്രസ്‌ പ്രവർത്തകരുടെ കൂടി സഹകരണത്തോടെയാണ് ഫ്ലെക്സ് നിർമ്മാണം പൂർത്തിയാക്കിയത്.ബളാൽ പഞ്ചായത്ത്‌ എട്ടാം വാർഡ്‌
കോൺഗ്രസ്‌ യോഗത്തിന് ശേഷം വാർഡ്‌ പ്രസിഡന്റ്‌ ബോബി ചെറുകുന്നേലിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു.വി ജെ ആൻഡ്രൂസ്, വിൻസെന്റ് കുന്നോല, പി സി രഘുനാഥൻ, വി വി രാഘവൻ, പഞ്ചായത്ത്‌ അംഗം മിനി മാത്യു, ജോസ് ചെറുകുന്നേൽ, ബെന്നി എടാട്ട്,ജോർജ് വരാച്ചേരിൽ, തോമസ് കൊച്ചു വെമ്പള്ളിൽ,വിനീഷ് പരമേശ്വർ, തങ്കച്ചൻ തുളുമ്പൻമാക്കൽ,സെബാസ്റ്റ്യൻ വട്ടക്കുന്നേൽ എന്നിവർ പങ്കെടുത്തു.

No comments