Breaking News

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കഴിഞ്ഞാഴ്ച കെഎസ്ആര്‍ടിസി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ എം.കെ സജിത് കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. കാസര്‍കോട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മുന്‍പില്‍ 12 കിലോമീറ്റര്‍ ദൂരം ഗതാഗത തടസ്സം തീര്‍ത്തതിനാണ് കേസ്.


No comments