Breaking News

കർഷകസ്വരാജ് സത്യാഗ്രഹം പുതിയ തലത്തിലേക്ക് ; വെള്ളരിക്കുണ്ടിൽ 100 മണിക്കൂർ റിലേ ഉപവാസം


വെള്ളരിക്കുണ്ട് : സ്വാതന്ത്ര്യദിനത്തിൽ വെള്ളരിക്കുണ്ടിൽ തുടങ്ങിയ കർഷകസ്വരാജ് സത്യാഗ്രഹം പുതിയ തലത്തിലേക്ക്. വെള്ളരിക്കുണ്ടിൽ സായാഹ്ന സമരമായി തുടങ്ങിയ റിപ്പബ്ലിക്ദിനം മുതലുള്ള 24 മണിക്കൂർ ഉപവാസവും കടന്ന് 100 മണിക്കൂർ റിലേ സത്യാഗ്രഹമായി മാറി. ഇതോടൊപ്പം സത്യാഗ്രഹസമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനിശ്ചിതകാല നിരാഹാരവും തുടങ്ങി.

ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് സെക്രട്ടറി ഇ.കെ. ഷിനോജ് ആണ് 100 മണിക്കൂർ ഉപവാസത്തിൽ. സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് സത്യാഗ്രഹിയെ ഹാരമണിയിച്ചു. കെ.സി. മൈക്കിൾ, എം. ഗംഗാധരൻ, ജോസ് മണിയങ്ങാട്ട്, ബേബി ചെമ്പരത്തി തുടങ്ങിയവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ നിരാഹാര സത്യാഗ്രഹം മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സണ്ണി പൈകടയെ ഹാരമണിയിച്ച് ഉദ്ഘാടനംചെയ്തു.

No comments