Breaking News

ബസ് യാത്രക്കിടയിൽ 14കാരിയായ വിദ്യാർത്ഥിനിയെ ശല്യം ചെയ്തതായി പരാതി പോലീസ് കേസ് എടുത്തു


കാസർകോട്: ബസ് യാത്രക്കിടയിൽ 14കാരിയായ വിദ്യാർത്ഥിനിയെ ശല്യം ചെയ്തതായി പരാതി. സ്കൂൾ അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് ബേഡകം പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ മധ്യവയസ്കനായ ഒരാൾ പെൺകുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇതിനിടയിൽ ശല്യക്കാരൻ ഇറങ്ങിപ്പോവുകയും ചെയ്തു. പെൺകുട്ടി സ്കൂളിൽ എത്തിയ ശേഷം വിവരം അധ്യാപികമാരോട് പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ ബേഡകം പൊലീസിൽ വിവരം അറിയിച്ചു. വനിതാ പൊലീസ് സാന്നിധ്യത്തിൽ പെൺകുട്ടിയിൽ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് പോക്സോ പ്രകാരം കേസെടുത്തത്.

No comments