Breaking News

കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പുല്ലൂർ : കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂരിലെ വി. സജിത്ത് (42) നെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വീട്ടിനകത്തെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

അച്ഛൻ :വി.നാരായണൻ മേസി. അമ്മ : കെ.കെ. നാരായണി. ഭാര്യ: പ്രതിഭ (പെർള). മക്കൾ:ആദിദേവ്,

ആരാധ്യ (വിദ്യാർഥികൾ പുല്ലൂർ ഗവ. യു.പി.സ്ക്കൂൾ). സഹോദരങ്ങൾ: വി. സുനിൽകുമാർ ( മർച്ചന്റ് നേവി), വി. സുജിത്ത്, വി. സിന്ധു (ഉദുമ )

No comments