മാധ്യമ അവാർഡ് വിതരണവും കലാകാരൻമാർക്കുള്ള അനുമോദനവും ജനയുഗം കലാസന്ധ്യ സമാപിച്ചു
കരിന്തളം:കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർഷങ്ങളായി കലാ-സാംസ്ക്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കാട്ടിപ്പൊയിൽ പള്ളം ജനയുഗം കലാ സാംസ്ക്കാരിക സമിതി "കരിന്തളത്തിൻ്റെ കണ്ണാടി" പത്ര, ദൃശ്യ മാധ്യമ അവാർഡ് ദാനവും വിവിധ മേഖലകളിൽ നിന്നുള്ള കലാകാരൻമാർക്കുള്ള അനുമോദവും ,ആദരവും സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി 3 ഫുട്ബോൾ ടൂർണ്ണമെന്റ്റ് നടന്നു.
സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും ആദരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി കെ കെ സോയ നിർവഹിച്ചു. ജനയുഗം കലാ സാംസ്‌കാരിക സമിതി പ്രസിഡൻ്റ് മേരി ജോർജ് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരി ചിരുതമ്മ ,സാമൂഹ്യ പ്രവർത്തകൻ കെ.കുഞ്ഞികൃഷ്‌ണൻഎന്നിവരെ ആദരിച്ചു.
കലാകാരന്മാർക്കുള്ള അനുമോദനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ ദീപ നിർവഹിച്ചു. സതീശൻ കാളിയാനം (എഴുത്തുകാരൻ - ടെലിഫിലിം സംവിധായകൻ),
ലിജീഷ് ഫ്രെയിം മേക്കർ (ക്യാമറാമാൻ),റിജിന പ്രമോദ് & ടീം (നൃത്തം)എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്.
കരിന്തളത്തിന്റെ കണ്ണാടി പത്ര, ദൃശ്യമാധ്യമ അവാർഡ് ജന്മദേശം ലേഖകൻ വാസു കരിന്തളം, സിനെറ്റ് പ്രതിനിധി ബാബു എന്നിവർക്ക് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എം.രാജൻ വിതരണം ചെയ്തു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി സജിത്ത് കുമാർ ,പഞ്ചായത്ത് അംഗങ്ങളായ പി പ്രകാശൻ,കെ ബേബി സുമതി,പി ലത,സാംസ്കാരിക സമിതി ഭാരവാഹികളായ കെ രാജൻ,പി മനോജ് എന്നിവർ സംസാരിച്ചു.സാംസ്കാരിക സമിതി സെക്രട്ടറി എൻ പുഷ്പരാജൻ സ്വാഗതവും വി ആർ സന്തോഷ് നന്ദിയും പറഞ്ഞു.
തുടർന്ന് ഹൊറർ-റൊമാന്റിക്- ത്രില്ലർ ഷോർട്ട് ഫിലിം ഭൂതാലയം പ്രദർശനവും,വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും അരങ്ങേറി.
No comments