Breaking News

മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി... ട്രെൻഡിനൊപ്പം ചുവടുവച്ച് അട്ടക്കണ്ടത്തെ കുട്ട്യോളും മാഷും


അട്ടക്കണ്ടം: റീൽസ് ട്രെൻഡിനൊപ്പം നിൽക്കുകയാണ് അട്ടക്കണ്ടം ഗവ എൽ പി സ്‌കൂളിലെ പ്രധാനാധ്യാപകനായ ദിനേശൻ മാഷും കുട്ടികളും..

ബസ്സ് ഡ്രൈവറായി ദിനേശൻ മാഷും യാത്രക്കാരായി കുട്ടികളും വളരെ രസകരമായ അധ്യാപക- വിദ്യാർത്ഥി ബന്ധമാണ് കാണിക്കുന്നത്. ഇതിനോടകം റീൽസിലൂടെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയ "മണമുള്ള പൂനുള്ളി മുടിയിൽ ചൂടി"  എന്ന ഗാനരംഗമാണ് ഇവർ സ്ക്കൂൾ മുറ്റത്ത് പുനരാവിഷ്കരിച്ചത്. പഠനത്തിന്റെ ഇടവേളകൾ എങ്ങനെ  

 വിദ്യാർത്ഥി സൗഹൃദമാക്കാം എന്ന് പൊതുവിദ്യാലയങ്ങളിലൂടെ തെളിയിക്കുന്ന ഉത്തമോദാഹരണമാണ് ഇത്. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയ അധ്യാപിക സുകന്യയാണ് റീൽസ് ചിത്രീകരിച്ചത്

No comments