Breaking News

എളേരിയിൽ നടന്ന മനിയേരി കുഞ്ഞമ്പു നായർ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു


ഭീമനടി : മലയോര മേഖലയിൽ കർഷക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗം മനിയേരി കുഞ്ഞമ്പു നായരുടെ ഒൻപതാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എളേരിയിലെ മനിയേരി സ്മൃതി മണ്ഡപത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.കെ ഒ അനിൽകുമാർ അധ്യക്ഷനായി. വി അപ്പു സ്വാഗതം പറഞ്ഞു. എളേരിത്തട്ടിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ടി കെ ചന്ദ്രമ്മ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, എം ജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വി അപ്പു സ്വാഗതം പറഞ്ഞു.   

No comments