കാഞ്ഞങ്ങാട് ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.
കാഞ്ഞങ്ങാട്: ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ ഇബ്രാഹിം (60) ആണ് ഭാര്യ മറിയം (55) തലക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. മറിയത്തിനെ ഗുരുതരനിലയിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് കാരണമെന്ന് പറയപ്പെടുന്നു.
No comments