Breaking News

കളനാട് റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണവേലി തകർത്ത് മിനിലോറി മറിഞ്ഞു


ഉദുമ : കളനാട് റെയിൽവേ മേൽപാലത്തിന്റെ സംരക്ഷണവേലി തകർത്ത് മിനിലോറി പഞ്ചായത്ത് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഉരുക്കുപാളികൾ വിളക്കിച്ചേർത്ത മൂന്ന് ഉരുക്ക് തൂണുകൾ മറിഞ്ഞുവീണു.

ഈ തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചവയായിരുന്നു. മേൽപാലത്തിന്റെ സുരക്ഷാമതിലിന് സമീപം സ്ഥാപിച്ച വേലിയാണ് മിനിലോറി ഇടിച്ചുതകർന്നത്. ലോറി വെള്ളിക്കുന്ന് ചുളിയാർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ പാതയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയുടെ മുൻവശം തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിലേക്ക് ലോറി മറിഞ്ഞതിനാൽ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ കൊണ്ടുവന്ന് വാഹനം ഉയർത്തി മാറ്റി.

No comments