Breaking News

കിഴക്കൻ കൊഴുവൽ സ്വദേശി അരമന പടിഞ്ഞാറെ വീട്ടിൽ ഉണ്ണികൃഷ്ണൻ (70) ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു


നീലേശ്വരം: കിഴക്കൻ കൊഴുവൽ സ്വദേശി അരമന പടിഞ്ഞാറെ വീട്ടിൽ ഉണ്ണികൃഷ്ണൻ (70) ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. സന്നിധാനത്ത് ഹോട്ടൽ മുറിക്ക് സമീപം വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ അടങ്ങുന്ന റെസ്ക്യൂ ടീം കഠിനമായി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കൾ: പരേതരായ ഇ. നാരായണൻ നായർ, അരമന മീനാക്ഷി അമ്മ. ഭാര്യ: പങ്കജവല്ലി. മകൻ: നവീൻ യു കെ. നായർ (എഞ്ചിനിയർ).

മരുമകൾ: അശ്വതി (എഞ്ചിനിയർ). സഹോദരങ്ങൾ: അരമന സുകുമാരൻ (റിട്ട. ഡിജി എം റെയിൽവെ), വിജയലക്ഷമി, ഭാരതി ദേവി (റിട്ട. അധ്യാപിക), ജ്യോതി. സംസ്കാര ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടക്കും.

No comments