കുംഭമാസത്തിലെ വാവ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആയിരങ്ങൾ ബലിതർപ്പണം നടത്തി
ഉദുമ: ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന കുംഭമാസത്തിലെ വാവ് ദിനത്തില്‍ ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വിശ്വാസികൾ പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്കു ശ്രാദ്ധമൂട്ടി. പുലർച്ചേ 6 മണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളോടെ ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രക്കുളത്തില്‍ തീര്‍ഥസ്നാനം നടത്തി താംബൂലവും ദക്ഷിണയും നല്‍കി മേല്‍ശാന്തിയില്‍നിന്ന് അരിയും പൂവും സ്വീകരിച്ചശേഷമാണ് പിതൃതര്‍പ്പണം. ക്ഷേത്ര മുന്‍വശത്തെ കടല്‍ തീരത്ത് നിര്‍മ്മിച്ച പന്തലില്‍ ഒരേ സമയത്ത് രാഘവേന്ദ്രയുടെ നേതൃത്വത്തിൽ പത്തോളം കര്‍മ്മികളുടെ സേവനം ഉറപ്പാക്കി. ഭക്തജനങ്ങളുടെ തിരക്ക് കുറക്കുവാന്‍ ബലിതര്‍പ്പണത്തിനുള്ള റെസിപ്റ്റുകള്‍ മുന്‍കുറായി നല്‍കിയിരുന്നു.ക്ഷേത്രത്തില്‍ എത്തിയുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ലഘു ഭക്ഷണം ദേവസ്വം വകനല്‍കി. ക്ഷേത്ര ആഘോഷ കമ്മിറ്റി, പോലീസ്, ഹെല്‍ത്ത് മുതലയവുരുടെ സേവനവും ഉണ്ടായി.
No comments