Breaking News

എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ നേതൃത്വത്തിലുള്ള കാൽനട ജാഥ പരപ്പയിൽ നിന്ന് പ്രയാണമാരംഭിച്ചു


നീലേശ്വരം: മഹാത്‌മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക. നാല് ലേബർ കോഡുകൾ പിൻവലിക്കുക വൈദ്യൂതി ബിൽ വിത്ത് ബിൽ പിൻവലിക്കുക. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ നീലേശ്വരം എരിയാക്കമ്മറ്റി കാൽനട ജാഥ  തുടങ്ങി. പരപ്പയിൽ യുണിയൻ സംസ്ഥാനക്കമ്മറ്റിയംഗം  പി.ബേബി ബാല കൃഷ്ണൻ ഉൽഘാടനം ചെയ്തു.ഏ.ആർ. രാജു അധ്യക്ഷനായി. ജില്ലാ ട്രഷറർ പാറക്കോൽ രാജൻ . ജാഥാ ലീഡർ ശശീന്ദ്രൻ മടിക്ക മാനേജർ വി.വി.ശ്രീജ.പഞ്ചായത്ത് സെക്രട്ടറി വി.കുഞ്ഞിരാമൻ .. രമണി ഭാസ്ക്കർ . എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. ജാഥ 27 ന് മുണ്ടോട്ട് സമാപിക്കും സമാപനം എം.രാജൻ ഉൽഘാടനം ചെയും ശശീന്ദ്രൻ മടിക്കൈ ലീഡറും വി.വി.ശ്രീജ മാനേജരുമായുള്ളതാണ് ജാഥ.

No comments