" കേരളം തുടരും" എൻ.ജി.ഒ യൂണിയൻ മാനവിക കലാജാഥയ്ക്ക് പരപ്പയിൽ സ്വീകരണം നൽകി
പരപ്പ : കേരള എൻ ജി ഒ യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "കേരളം തുടരും" മാനവിക കലാജാഥയ്ക്ക് മലയോരത്ത് പരപ്പയിൽ ഹൃദ്യമായ സ്വീകരണം നൽകി മാതൃകയായ കേരളത്തിന്റെ വികസന നേട്ടങ്ങളെ നമസ്കരിക്കാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ സംഗീതശില്പം, ലഘുനാടകം, സ്കിറ്റുകൾ, റാപ്പ് സംഗീതം എന്നിവയിലൂടെ ജനശ്രദ്ധ ആകർഷിച്ചു
സീതാംഗോളിയിൽ നിന്നും പ്രയാണം ആരംഭിച്ച കലാജാഥ ഫെബ്രുവരി 23, 24 ,25 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച ശേഷം 25ന് വൈകുന്നേരം നടക്കാവിൽ സമാപിക്കും. കലാജാഥയുടെ സ്വീകരണ പരിപാടിയിൽ .എംവി.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഏ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കലാജാഥ മാനേജർ ഭാനുപ്രകാശ് , ഏ ആർ രാജു വി. ബാലകൃഷ്ണൻ മഹേഷ് കുമാർ വി. ജഗദീഷ് എന്നിവർ സംസാരിച്ചു
No comments