ജില്ലാതല പട്ടയമേള: വിതരണം ചെയ്തത് 659 പട്ടയങ്ങൾ വെള്ളരിക്കുണ്ട് താലൂക്കിൽ 154
കാഞ്ഞങ്ങാട് : ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത് 73 ട്രൈബൽ പട്ടയം ഉൾപ്പെടെ 659 പട്ടയങ്ങൾ. ഇതോടെ ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 6,844 ആയി. ഹൊസ്ദുർഗ് താലൂക്കിൽ 42 എൽ.എ. പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കിൽ 154 എൽ.എ. പട്ടയങ്ങളും കാസർകോട് താലൂക്കിൽ 123 എൽ.എ. പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കിൽ 79 എൽ.എ. പട്ടയങ്ങളുമായി ജില്ലയിൽ ആകെ 252 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ വിതരണം ചെയ്തു.
പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാലരലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ 1,77,011 പട്ടയങ്ങളും ഈ സർക്കാരിന്റെ കാലത്ത് ആദ്യഘട്ടത്തിൽ 54,535, 67,069 പട്ടയങ്ങളും വീണ്ടും രണ്ട് ഘട്ടങ്ങളിലായി 31,499, 27,784 പട്ടയങ്ങൾ വീതവുമാണ് വിതരണം ചെയ്തത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി വീണ്ടും പട്ടയങ്ങൾ വിതരണം ചെയ്തു. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments