Breaking News

ബെള്ളൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് വീടിനു മുകളിലേക്ക് വീണു വീട്ടുകാരനും ഡ്രൈവർക്കും പരുക്ക്


ബെള്ളൂർ : കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് വീടിനു മുകളിലേക്ക് വീണു വീട്ടുകാരനും ഡ്രൈവർക്കും പരുക്ക്. ബെള്ളൂർ പഡ്ഡെമൂലയിലെ സുരേശന്റെ മകൻ കെ.സുനിൽ കുമാർ (33), കാർ ഡ്രൈവർ കർവൽത്തടുക്കയിലെ അഷ്റഫ് എന്നിവർക്കാണ് പരുക്കേറ്റത്. മുള്ളേരിയ ആർളപദവ് റോഡിൽ പഡ്ഡെമൂലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.

അടയ്ക്ക ലോഡുമായി കർണാടകയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ താഴെ ഭാഗത്തുള്ള വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുനിൽ കുമാറിന്റെ മുകളിലേക്ക് ഭിത്തിയിലെ കല്ലും മേൽക്കൂരയിലെ തടിക്കഷണങ്ങളും വീണാണ് പരുക്കേറ്റത്. വീട്ടിലുണ്ടായിരുന്ന സുനിൽ കുമാറിന്റെ സഹോദരി സുലോചന, മാതൃസഹോദരിയുടെ മകൻ നാരമ്പാടിയിലെ അശ്വത്ത് രാജ് എന്നിവർ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു.

No comments