Breaking News

കൊതിപ്പിച്ച്‌ വിളിക്കുന്നു ബോവിക്കാനം മുള്ളേരിയയിലെ ഗാളിമുഖം കാര്‍ഷിക വിപണന മേള നാളെ മുതൽ


മുള്ളേരിയ : കാസർകോട് നിന്ന് ബോവിക്കാനം മുള്ളേരിയ റോഡിൽ ജൽസൂർ സംസ്ഥാനപാതയ്ക്ക് അരികിലാണ് കർണാടകയോട് ചേർന്ന് കേരളത്തിൽ ഗാളിമുഖം. ഈ ഗ്രാമത്തെ കർണാടകയും കേരളവും പകുത്തെടുക്കുന്നുണ്ട്. ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആസ്വദിക്കാനാണ് സഞ്ചാരികളെയും കർഷകരെയും ഇവിടേക്ക് ക്ഷണിക്കുന്നത് കൃഷി വകുപ്പാണ്. സർക്കാർ അധീനതയിലുള്ള ഫാമുകൾ

ജനകീയമാക്കണമെന്ന മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഫെബ്രുവരി 28, മാർച്ച് ഒന്ന്, രണ്ട് തീയതികളിലായി ഗാളിമുഖയിൽ വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക പ്രദർശന വിപണന മേള ഗാളിമുഖം, ആദൂർ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കശുമാവ് തോട്ടത്തിന്റെ മനോഹാരിത പൊതുജനങ്ങൾക്ക് അടുത്തറിയാൻ വേദിയൊരുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതൽ ആറുവരെയാണ് സൗജന്യപ്രദർശനം. ഗാളിമുഖത്തെ ഉദയാസ്തമനങ്ങളുടെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന മാവിലാംകോട്ട് വ്യൂ പോയിന്റും അതിനോടനുബന്ധിച്ചുള്ള ഷെൽട്ടറും ഫെസ്റ്റിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഫാമിന്റെ പ്രവർത്തനങ്ങളെയും

സേവനങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനൊപ്പം കൃഷി വകുപ്പിന്റെയും വിവിധ കാർഷിക ഏജൻസികളുടെയും സ്റ്റാളുകളും മേളയിലുണ്ടാകും. ഗുണമേന്മയുള്ള കാർഷിക തൈകളും നടീൽ വസ്തുക്കളും നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

No comments