കേരള സ്റ്റേറ്റ് പോലീസ് പെൻഷനേർസ് വെൽഫയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് 7ാം ദ്വൈവാർഷിക സമ്മേളനം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് :കേരള സ്റ്റേറ്റ് പോലീസ് പെൻഷനേർസ് വെൽഫയർ അസോ സിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് 7ാം ദ്വൈവാർഷിക സമ്മേളനം വെള്ളരിക്കുണ്ട് ദർശനാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലത എ ഉൽഘാടനനം ചെയ്തു. സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ദേവസ്യ മുതുകുളത്തിൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെകട്ടറി ശ്രീ. ബാലകൃഷ്ണൻ കല്ലറ മുഖ്യ പ്രഭാഷണം നടത്തി. . ഫാമിലി പെൻഷൻകാർക്ക് ജില്ലാ പ്രസിഡന്റ് സതീശൻ കെ വി ഫാമിലി മെമ്പർഷിപ്പ് വിതരണവും വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ സതീഷ് കെ പി മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും യൂണിറ്റ് സിക്രട്ടറി സി വി ശ്രീധരൻ പ്രവർത്തനറിപ്പോർട്ടും ഖജാൻജി ബെന്നി തോമസ് വരവു ചിലവുകണക്കും അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറി കെ എം വിജയൻസംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ, ജില്ല കമ്മിറ്റിയഗം ജയകുമാർ സിസി അബ്രഹാം, അബ്രഹാം എം ജെ, ഇ വി രാജശേഖരൻ ,രാജേന്ദ്രൻ, ഇ വി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ജോസ് എം.എ നന്ദി പറഞ്ഞു സമ്മേളനത്തിൽ മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ കേരളത്തിലെ എല്ലാ ആസ്പത്രികളിൽ നിന്നു ലഭിക്കുവാനുള്ള നടപടി യോഗം സർക്കാരിനോ ട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ശ്രീ രാജീവ് കുമാർ കെ വ് പ്രസിഡൻ്റ്, എ പി ജയകുമാർ സിക്രട്ടറി, ബെന്നി തോമസ് ഖജാൻജി , ദേവസ്യ മുകുളത്തിൽ ജില്ലാ കമ്മിറ്റി അംഗം ,ജോസ് എം എ ., രാജശേഖരൻ ഇവി വൈസ് പ്രസിഡൻ്റ മാർ, സിസി അബ്രഹാം, എം. ജെ അബ്രഹാം ജോയിൻ്റ് സിക്രട്ടറിമാർ 7 -ാം ജില്ലാ സമ്മളനം വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു
No comments