Breaking News

മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോൽസവവും ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോൽസവവും 2026 മാർച്ച് 1,2,3, 5 തീയതികളിൽ


മയ്യങ്ങാനം : ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട മഹോൽസവവും ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോൽസവവും 2026 മാർച്ച് 1,2,3, 5 ( ഞായർ, തിങ്കൾ, ചൊവ്വ വ്യാഴം) തീയ്യതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. മാർച്ച് 1 ഞായറാഴ്ച മുത്തപ്പൻ മടപ്പുരയിൽ രാവിലെ 6 മണിക്ക് നട ത്തുറക്കൽ. വൈകുന്നേരം 4 മണിക്ക് ദേവനെ മലയിറക്കൽ. 5.30 ന് കലവറ സമർപ്പണം. 

6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. മാതൃസമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച തിരുമുറ്റ സമർപ്പണം. തുടർന്ന് അന്നദാനം. 9 മണിക്ക് സന്ധ്യാവേല കളിക്കപാട്ട് അന്തി വേല , കലശമെഴുന്നള്ളത്ത്, വെള്ള കെട്ടൽ രാത്രി 10 മണിക്ക് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടികളി  10.30. ഡിജിറ്റൽ വോയ്സ് കുമ്പളപള്ളി അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള. 

മാർച്ച് 2 തിങ്കളായ്ച്ച രാവിലെ 5 മണി മുതൽ തിരുവപ്പന വെള്ളാട്ടം തുടർന്ന് തുലാഭാരം. വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രാവിലെ 6 മണിക്ക് നട ത്തുറക്കൽ.

വൈകുന്നേരം 6 മണിക്ക് ദീപാരാധന. 

6.30 ന് ആചാര്യൻ ബ്രഹ്മശ്രീ നീലമന രഞ്ജിത്ത് നരസിംഹ ബാബു നമ്പൂതിരിയുടെ കാർമികത്വത്തിൽസർവ്വൈശ്വര്യ വിളക്ക്പൂജ.

7 മണിക്ക് തിടങ്ങൽ. 

8.30 ന് അന്നദാനം.

9 മണിക്ക് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട് ,എഴുന്നള്ളത്ത്.

10 മണിക്ക് ചാമുണ്ഡേശ്വരിയുടെ തോറ്റം പുറപ്പാട്. തുടർന്ന് പ്രാദേശിക കലാവിരുന്ന്. മാർച്ച് 3 ചൊവ്വാഴ്ച്ച

 ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാവിലെ 8 മണിക്ക് പ്രതിഷ്ഠാദിന പയംകുറ്റി.

വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രാവിലെ 11 മണിക്ക് ചാമുണ്ഡേശ്വരിയുടെ പുറപ്പാട് ഉച്ചയ്ക്ക് 12.30 ന് അന്നദാനം. 

1 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്.

1.30 ന് ഗുളികൻ ദൈവംപുറപ്പാട്. വൈകുന്നേരം 4 മണിക്ക് തുലാഭാരം 

6 മണിക്ക് വിഷ്ണുമൂർത്തിയെ ആറാടിക്കൽ, വിളക്കിലരിയോടെ കളിയാട്ട സമാപനം. മാർച്ച് 5 വ്യാഴാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മയ്യൽദിലീപ് വാഴുന്നവരുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാദിന പുജകൾ. രാവിലെ 6 മണിക്ക് നടതുറക്കൽ തുടർന്ന് ഗണപതിഹോമം ,പൂജകൾ.

No comments