Breaking News

പെരുമ്പട്ട സി എച്ച് സ്മാരക ഗവ. ഹയസെക്കൻഡറി സ്കൂൾ സംരക്ഷണഭിത്തിക്ക് 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്


ഭീമനടി : മണ്ണിടിച്ചലിൽ നിന്നും സ്ക്കൂൾ മുറ്റം സംരക്ഷിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചതായി ജീല്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം അറിയിച്ചു. പെരുമ്പട്ട സി എച്ച് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൻ്റെ സംരക്ഷണത്തിന് നിർമിക്കുന്ന പാർശ്വഭിത്തിയുടെ സൈഡിൽ നിന്ന് കഴിഞ്ഞ ദിവസം സ്ക്കൂൾ മുറ്റത്തേക്ക് മണ്ണിടിച്ചൽ ഉണ്ടായിരുന്നു. ഇതേതുടർന്ന് സ്കൂൾ മുറ്റം സംരക്ഷിക്കാൻ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മൗക്കോട് ലോക്കൽ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 25 ലക്ഷം രൂപ സംരക്ഷണഭിത്തിക്കായി പ്രഖ്യാപിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ സമയം പ്രവൃത്തി സമയമായതിനാൽ വിദ്യാർഥികൾ ക്ലാസ് മുറിയിലായതിനാലാണ് അപകടം ഒഴിവായത്. സ്കൂളിലെ യുപി വിഭാഗവും ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പിറകിൽ വലിയ കുന്നാണ്. കെട്ടിടത്തിൻ്റെ സുരക്ഷക്ക് വേണ്ടി പാർശ്വഭിത്തി നിർമിക്കാൻ 2022-23 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആകെ 30 മീറ്റർ നീളത്തിൽ പാർശ്വഭിത്തിയാവശ്യമാണ്. 19 മീറ്റർ നീളത്തിൽ പാർശ്വഭിത്തി നിർമിക്കാനുള്ള തുകയാണ് മൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.25 ലക്ഷം കൂടി അനുദിച്ചതോടെ പാർശ്വഭിത്തിയുടെ നിർമാണം പൂർത്തിയാകും.

No comments