Breaking News

പിക്കപ്പും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു


ദേശീയപാതയിലെ ഉപ്പള ബന്തിയോട് സര്‍വ്വീസ് റോഡില്‍ പിക്കപ്പും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ മംഗ്ളൂരു സ്വദേശി നിരഞ്ജന്‍നിരഞ്ജന്‍ (23) മരണപ്പെട്ടു. പരിക്കേറ്റവര്‍ അതിവഗുരുതരാവസ്ഥയില്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. മംഗ്ളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് ടൂറിനെത്തി അഞ്ചു ബൈക്കുകളില്‍ മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. 


No comments