ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന വിമുക്ത ഭടനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന വിമുക്ത ഭടനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെ, പുണ്ടൂരിലെ രാംനിവാസിൽ പരേതരായ രാമൻ ചിറ്റേയി ദമ്പതികളുടെ മകൻ ഗോപാലൻ (64)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നായിരുന്നു. ബുധനാഴ്ച രാവിലെ കാണാത്തതിനെ തുടർന്ന് തെരയുന്നതിനു ഇടയിലാണ് കിണറിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭാര്യ: ശൈലജ. മക്കൾ: ദിവ്യ, ദീപക്. മരുമകൻ: ടി രജീഷ് (എസ് സി പി ഒ ബേഡകം). സഹോദരങ്ങൾ: കൃഷ്ണൻ, കുമാരൻ, ഭാസ്ക്കരൻ, സരോജിനി, പരേതരായ നാരായണൻ, അപ്പക്കുഞ്ഞി.
No comments